മറക്കുവാന്‍ ഒരുപാട് ശ്രമിച്ചിട്ടും മറക്കുവാനാകാത്ത ഒരുപാട് നഷ്ടസ്വപ്നങ്ങള്നഷ്ടങ്ങളുടെ പട്ടികയില്‍ ആദ്യത്തെ മുഖം അവന്റേതും......ആകാശം കാട്ടാതെ പുസ്തകതാളില്‍ ഒളിപ്പിച്ചമയില് പീലിപോലെ...പറയുവാനേറെ ആശിച്ചിട്ടും പറയാതെ മനസ്സ് വിങ്ങി നിന്ന നിമിഷം
എന്റെ ഏകാന്തതയിലെ ഇടവേളകളില്‍ എവിടയൊ വെച്ച് അവനെ കണ്ടുമുട്ടി.മനസ്സിലെ ആഗ്രഹം അറിയിച്ചൂ,അവനെഴുതിയ വരികള്‍ കണ്ടൂ അതെല്ലാം മനസ്സിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ എവിടെയോ ഒരിഷ്ടം തോന്നാന്‍ തുടങ്ങി. പിന്നെ പിന്നെ അവന്റെ സൃഷ്ടികള്‍ക്കായി കാത്തിരുന്നു.അതിന്നൊട്ടും നിരാശപ്പെടേണ്ടിവന്നതും ഇല്ല അതും സാധിച്ചൂ.പിന്നെ പിന്നെ ആ കണ്ണുകളില്‍ പെടാനായി പലപ്പോഴും ഞാന്‍ അവനരികിലെത്തി.ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു കൂട്ട് ഞാന്‍ ആഗ്രഹിച്ചത് പക്ഷെ അവന്.......അവഗണിച്ചൂ ഒന്നല്ല പലവട്ടം.പിന്നെ മനസ്സിലെ മുറിവുമായി അകന്നുമാറി പിന്നീട് ഒരിയ്ക്കലും അവനരികില്‍ പോയില്ല എന്റെ നിഴലുകൊണ്ട്പോലും അവനെ ഞാന്‍ ശല്യപ്പെടുത്തിയിട്ടില്ലാ,,അവന്റെ ലോകത്തെക്ക് എന്നെ വിളിക്കാതിരുന്നിട്ടും എന്റെ ഏകാന്തകളില്‍ ഇന്നും അവന്റെ വാക്കുകള്‍ കടന്നു വരുന്നു......സുഖമുള്ള വേദനയായ്......
തൂലികതുമ്പില്‍ നഷ്ടമായ വാക്കുകള്‍, കവിള്തടങ്ങളിലൂടെ ഒലിച്ച കണ്ണുനീര്‍ത്തുള്ളികള്‍,ഉറക്കമില്ലാത്ത രാത്രികള്‍. ഒടുക്കം ഒരു ഓര്മ മാത്രമായ പ്രണയത്തിന്റെ ഓര്മ.
Thursday, July 10, 2008
Subscribe to:
Posts (Atom)