Thursday, July 10, 2008

ഒരു പ്രണയത്തിന്റെ ഓര്‍മ.

മറക്കുവാന്‍ ഒരുപാട് ശ്രമിച്ചിട്ടും മറക്കുവാനാകാത്ത ഒരുപാട് നഷ്ടസ്വപ്നങ്ങള്‍നഷ്ടങ്ങളുടെ പട്ടികയില്‍ ആദ്യത്തെ മുഖം അവന്റേതും......ആകാശം കാട്ടാതെ പുസ്തകതാളില്‍ ഒളിപ്പിച്ചമയില്‍ പീലിപോലെ...പറയുവാനേറെ ആശിച്ചിട്ടും പറയാതെ മനസ്സ് വിങ്ങി നിന്ന നിമിഷം
എന്റെ ഏകാന്തതയിലെ ഇടവേളകളില്‍ എവിടയൊ വെച്ച് അവനെ കണ്ടുമുട്ടി.മനസ്സിലെ ആഗ്രഹം അറിയിച്ചൂ,അവനെഴുതിയ വരികള്‍ കണ്ടൂ അതെല്ലാം മനസ്സിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ എവിടെയോ ഒരിഷ്ടം തോന്നാന്‍ തുടങ്ങി. പിന്നെ പിന്നെ അവന്റെ സൃഷ്ടികള്‍ക്കായി കാത്തിരുന്നു.അതിന്നൊട്ടും നിരാശപ്പെടേണ്ടിവന്നതും ഇല്ല അതും സാധിച്ചൂ.പിന്നെ പിന്നെ ആ കണ്ണുകളില്‍ പെടാനായി പലപ്പോഴും ഞാന്‍ അവനരികിലെത്തി.ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു കൂട്ട് ഞാന്‍ ആഗ്രഹിച്ചത് പക്ഷെ അവന്‍.......അവഗണിച്ചൂ ഒന്നല്ല പലവട്ടം.പിന്നെ മനസ്സിലെ മുറിവുമായി അകന്നുമാറി പിന്നീട് ഒരിയ്ക്കലും അവനരികില്‍ പോയില്ല എന്റെ നിഴലുകൊണ്ട്പോലും അവനെ ഞാന്‍ ശല്യപ്പെടുത്തിയിട്ടില്ലാ,,അവന്റെ ലോകത്തെക്ക് എന്നെ വിളിക്കാതിരുന്നിട്ടും എന്റെ ഏകാന്തകളില്‍ ഇന്നും അവന്റെ വാക്കുകള്‍ കടന്നു വരുന്നു......സുഖമുള്ള വേദനയായ്......
തൂലികതുമ്പില്‍ നഷ്ടമായ വാക്കുകള്‍, കവിള്‍തടങ്ങളിലൂടെ ഒലിച്ച കണ്ണുനീര്‍ത്തുള്ളികള്‍,ഉറക്കമില്ലാത്ത രാത്രികള്‍. ഒടുക്കം ഒരു ഓര്‍മ മാത്രമായ പ്രണയത്തിന്റെ ഓര്‍മ.

7 comments:

sv said...

പ്രണയം ഒരു മഴയായി മാറുന്നു...
പെയ്തു തോരാത്ത മഴ പൊലെ ...
ഒരിക്കലും തോരാത്ത കണ്ണുനീര്‍ മഴ അല്ലെ...

മാന്മിഴി.... said...

പ്രണയം വെറും മഴമാത്രമല്ല........പേമാരിയാണ്.....അതൊരിക്കല്‍ പെയ്താല്‍മതി ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍...........

Unknown said...

പ്രണയം ശരിക്കും ഉള്ളറിഞ്ഞാണെങ്കില്‍ വേദന തന്നെയാണ് ആ വിരഹം
ഞാന്‍ അനുഭവിച്ചതാണ് ഏറെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം പ്രണയം എങ്ങും പ്രണയം കൊണ്ട് പ്രളയം.

ശലഭം said...

നന്ദി എല്ലാവര്‍ക്കും

ഒരു സ്നേഹിതന്‍ said...

അവന്റെ ലോകത്തെക്ക് എന്നെ വിളിക്കാതിരുന്നിട്ടും എന്റെ ഏകാന്തകളില്‍ ഇന്നും അവന്റെ വാക്കുകള്‍ കടന്നു വരുന്നു......സുഖമുള്ള വേദനയായ്......

വിരഹ പ്രണയം...

ഹാരിസ്‌ എടവന said...

സര്‍വ്വത്ര പ്രണയമയമാണല്ലോ....
വയിച്ചു
നല്ല രചനകള്‍ ഉണ്ടാവട്ടെ.
കാത്തിരികുന്നു